SSLC RESULT 2023 - നൂറുമേനി വിജയവുമായി ബോയ്സ്

Work Oriented Education Engineering

 വർക്ക് ഓറിയൻ്റഡ് എജ്യുക്കേഷൻ - എഞ്ചിനീയറിംഗ് സ്കീം.

സാങ്കേതിക മേഖലയെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാനത്തെ 115 സ്കൂളുകളിൽ "വർക്ക് ഓറിയൻ്റഡ് എജ്യൂക്കേഷൻ - എഞ്ചിനീയറിംഗ് സ്കീം - എന്ന ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കി വരുന്നത്.ഇതിൻ്റെ നടത്തിപ്പിനായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയമിക്കപ്പെടുന്ന ഒരു സാങ്കേതിക വിദഗ്ധൻ്റെ സേവനവും ലഭ്യമാക്കുന്നു.
  എഞ്ചിനീയറിംഗിൻ്റെ അടിസ്ഥാന ശാഖകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ ശാഖകൾ കൂടാതെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൻ്റെയും അടിസ്ഥാന സാങ്കേതിക ആശയങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതിയാണിത്. ഇതിലൂടെ കുട്ടികളുടെ ബുദ്ധിപരവും സർഗാത്മകവുമായ കഴിവുകളെയും നിർമ്മാണ വൈദഗ്ധ്യത്തെയും ഉത്തേജിപ്പിക്കുക എന്ന ഒരു വലിയ ലക്ഷ്യം കൂടി  ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.
  നൂതന സാങ്കേതികതയുടെ ഈ കാലത്ത്, സാങ്കേതിക മേഖലയിലെ അടിസ്ഥാന ആശയങ്ങൾ സ്വായത്തമാക്കാനും അതിലൂടെ അഭിരുചിയും കഴിവും ഉള്ള കുട്ടികൾക്ക് സാങ്കേതികതയുടെ നേട്ടങ്ങൾ അറിയാനും അത് വഴി തങ്ങളുടെ സ്വപ്നങ്ങൾക്ക് ദിശാബോധം കൈവരിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.