SSLC RESULT 2023 - നൂറുമേനി വിജയവുമായി ബോയ്സ്

SPC


 

പൗരബോധവും, ലക്ഷ്യബോധവും കാര്യശേഷിയും സേവന സന്നദ്ധതയും സാമൂഹ്യ പ്രതിബദ്ധതയും നിയമം സ്വമേധയാ അനുസരിക്കുകയും സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു യുവ ജനതയെ വാര്‍ത്ത് എടുക്കുന്നതിനായി സംസ്ഥാനത്ത് തിരഞ്ഞെടുത്ത ഹൈസ്കൂള്‍ / ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവോടെ നടപ്പിലാക്കിയിട്ടുള്ള പരിശീലന പദ്ധതിയാണ് “സ്റ്റുഡെന്റ് പോലീസ് കേഡറ്റ് പദ്ധതി”.


 

 ആഭ്യന്തരം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍, തദ്ദേശ സ്വയം ഭരണം, മോട്ടോര്‍ വാഹനം, വനം, എക്സൈസ് ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ, സ്പോര്‍ട്സ് ആന്‍ഡ്‌ യൂത്ത് വെല്‍ഫെയര്‍ എന്നീ വകുപ്പുകളുടെ സഹകരണത്തോടും കൂടിയാണ് ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്.