SSLC RESULT 2023 - നൂറുമേനി വിജയവുമായി ബോയ്സ്

അറിയിപ്പുകൾ


 

 

 പേര് നിർദ്ദേശിക്കൂ, സമ്മാനം നേടൂ.....

 നമ്മുടെ സ്ക്കൂളിൽ ബഹിരാകാശ - ജ്യോതിശാസ്ത്ര രംഗങ്ങളുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ ഒരു ബൃഹത്പദ്ധതി നടപ്പാക്കുവാൻ Space Club തീരുമാനിച്ചിട്ടുണ്ട്.

നമ്മുടെ സ്ക്കൂളിലെ Space Club അംഗങ്ങൾ നമ്മുടെ സ്ക്കൂളിലെയും മറ്റു' വിദ്യാലയത്തളിലെയും വിദ്യാർഥികൾക്ക് വിവിധ ബഹിരാകാശ വിഷയങ്ങളുമായി ബന്ധപ്പെട്ട്  ക്ലാസെടുക്കൽ,  ബഹിരാകാശ പ്രദർശനം, ശാസ്ത്രജ്ഞരുമായുള്ള സംവാദങ്ങൾ, ഗ്രഹണ നിരീക്ഷണം,  വാനനിരീക്ഷണ പരിപാടികൾ, ടെലിസ്കോപ്പ് നിർമ്മാണ ശില്പശാല, ജ്യോതിശാസ്ത്ര പഠനയാത്രങ്ങൾ, VSSC സന്ദർശനം  തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.

▪️ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതിക്ക് നമ്മുടെ സ്ക്കൂളിലെ വിദ്യാർഥികൾക്ക് അനുയോജ്യമായ പേര് നിർദ്ദേശിക്കാം.

▪️ തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്നവർക്ക് ചാന്ദ്രദിന പരിപാടിയിൽ വെച്ച്  സമ്മാനം നൽകും.

▪️ നിർദ്ദേശിക്കുന്ന പേരിനോടൊപ്പം നിർദ്ദേശിക്കുന്നവരുടെ പേര്, ക്ലാസ്, ഡിവിഷൻ എന്നിവ ഒരു പേപ്പറിൽ വ്യക്തമായി എഴുതി 30.06.22 ന് 4.00 മണിക്കകം സ്ക്കൂൾ ഓഫീസിന് മുന്നിൽ വെക്കുന്ന പെട്ടിയിൽ നിക്ഷേപിക്കുക.