SSLC RESULT 2023 - നൂറുമേനി വിജയവുമായി ബോയ്സ്

2022-23 പ്രവർത്തനങ്ങൾ

 പുതുമയാർന്ന പരിപാടികളോടെ പ്രവേശനോത്സവം ശ്രദ്ധേയമായി.

മഞ്ചേരി: മഞ്ചേരി ഗവ. ബോയ്സ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം പുതുമയാർന്ന പരിപാടികളോടെ നടന്നു.നാസിക് ഡോൾ അകമ്പടിയോടെ   സ്ക്കൂളിലെ എസ്.പി.സി, എൻ.സി.സി, ജെ.ആർ സി. അംഗങ്ങളും തിരുവാതിര, ഒപ്പന വേഷമണിഞ്ഞ കുട്ടികളും കൈകൊട്ടിക്കളിച്ച് നവാഗതരെ സ്വീകരിച്ചു.


 

 അഞ്ചാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾ ക്യാൻവാസിൽ അവരുടെ കൈമുദ്രകൾ ചാർത്തി.



  പ്രശസ്ത നാടൻപ്പാട്ട് സ്റ്റാർ അതുൽ നറുകരയുടെ നാടൻ പാട്ട്,  കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഇതേ സ്ക്കൂൾ അധ്യാപകൻ ഇല്യാസ് പെരിമ്പലത്തിൻ്റെ മാജിക്ക് പ്രദർശനം എന്നിവ  പരിപാടിക്ക് മിഴിവേകി.  എട്ടാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾ ഗ്രൗണ്ടിൽ അക്ഷരദീപം തെളിയിച്ചു. കുട്ടികൾ അവധിക്കാലത്ത് ചെയ്ത ചിത്രങ്ങളുടെയും ക്രാഫ്റ്റ് ഉത്പന്നങ്ങളുടെയും പ്രദർശനവും നടന്നു.



 പ്രവേശനോത്സവം മഞ്ചേരി നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. പ്രേമരാജീവ്, പ്രിൻസിപ്പൽ രജനി മത്യു, ഹെഡ്മാസ്റ്റർ ഹംസ പറേങ്ങാട്ട്, അധ്യാപകരായ കെ. സുരേഷ്, ഒ.പി. സുകേഷ്, കെ.കെ. സുരേന്ദ്രൻ, കെ.എം. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.

 
'ഉണർവ്' പ്രദർശനവും എൻ എം എം എസ് കുട്ടികളെ ആദരിക്കലും

പൊതുവിദ്യാഭ്യാസവകുപ്പ് അവധിക്കാലത്ത് കുട്ടികളുടെ ഒഴിവ് സമയങ്ങൾ സർഗാ ത്മകവും ആനന്ദകരവും ആക്കി ത്തീർക്കുന്നതോടോപ്പം കുട്ടികളിലെ ക്രിയാത്മകമായ കഴിവുകൾ വളർത്തിയെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ പുതിയ പരിശീലന പരിപാടിയാണ് 'ഉണർവ് '. 

പൊതുവിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്ത പരിശീലന പരിപാടിയുടെ ഭാഗമായി നൽകിയ വീഡിയോകൾ കണ്ട് കുട്ടികൾ സ്വയം തയ്യാറാക്കിയ ഉൽപ്പന്നങ്ങളാണ് സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. സ്കൂളിലെ ഇൻ ചാർജ് അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ അടൽ ടിങ്ക്വറിങ് ലാബിലെ കുട്ടികളായ നവൽ. കെ. രാജ്, അഷിൻ ബാബു. യു, റിത്വിക് കൃഷ്ണ, അബു റദിൻ, നവനീത് കൃഷ്ണ എന്നിവർ നിർമ്മിച്ച യന്ത്രമനുഷ്യൻ പ്രദർശന ഹാളിലേക്ക് വരുന്ന കുട്ടികളെ സ്വാഗതം ചെയ്തു.


 

പ്രദർശനം മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ശ്രീ. അബ്ദുൾ നാസർ ടി എം ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് കെ. ജയരാജൻ അധ്യക്ഷത വഹിച്ചു.

 പി ടി എ വൈസ് പ്രസിഡന്റ് ഉസൈൻ,ഹെഡ് മാസ്റ്റർ ഹംസ പറങ്ങാട്ട്, അദ്ധ്യാപകരായ സുരേഷ് കെ, മണികണ്ഠൻ കെ, ടി നാരായണാനുണ്ണി, എൻ. മുഹമ്മദ്‌ സലീം, റസ് ലി കെ പി, ജലജ പ്രസാദ്, എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിന് സുകേശ്. ഒ പി നന്ദി പ്രകാശിപ്പിച്ചു.

വായനദിനാചരണം മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്തു 

 മഞ്ചേരി : മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വൈവിധ്യമാർന്ന  വായനവാരാചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.  പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ മണമ്പൂർ രാജൻബാബു ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ. ജയരാജൻ അധ്യക്ഷത വഹിച്ചു.  ഹെഡ് മാസ്റ്റർ  ടി.കെ  ജോഷി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. സുരേഷ്, അധ്യാപകരായ എൻ സത്യഭാമ, ജലജ പ്രസാദ് , എ.പി. ശ്രീജ.  'വി.പി. മണികണ്ഠൻ, കെ.പി റസ്ലി, എന്നിവർ സംസാരിച്ചു. ടീച്ചർ ലൈബ്രേറിയൻ എ. സുജിത  സ്വാഗതവും   സി. ഹസീന  നന്ദിയും പറഞ്ഞു.



  ചടങ്ങിൽ മലയാളം ക്ലബ്ബിൻ്റെ ഉദ്ഘാടം, സ്ക്കൂൾ ലൈബറിയിലേക്കുള്ള  അധ്യാപകരുടെ പുസ്തകസമർപ്പണം,  വായനദിനക്വിസ് വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടന്നു.

 

"ഇ -ബുക്ക് വായന"

വായന ദിനാഘോഷവുമായി ബന്ധപ്പെട്ട് "ഇ -ബുക്ക് വായന" എന്ന വിഷയത്തിൽ സ്കൂൾ അടൽ ടിങ്കറിങ് ലാബ് അംഗങ്ങൾ " Welcome to the Digital World of e- reading" എന്ന പേരിൽ സെമിനാർ നടത്തി. ശ്രീഹരി സഞ്ജയ്, ഗോകുൽ.എസ്, ശ്രേയ ഷാജു.വി.പി, അനന്യ. എസ് എന്നീ  മിടുക്കരാണ്; സാധാരണ പുസ്തക വായനയിൽ നിന്നും ഡിജിറ്റൽ വായനയുടെ അനന്തസാധ്യതകളിലേക്ക് വായനക്കാരെ കൈപിടിച്ചു നയിച്ചത്. 

ഇ-ബുക്കുകളുടെ സാധ്യതകൾ, അവയുടെ മെച്ചങ്ങൾ പരിമിതികൾ എന്നീ വിഷയത്തിൽ തുടങ്ങി  ഇ -വായനക്ക് സഹായകമായ വെബ് സൈറ്റുകൾ, ബ്ലോഗുകൾ, വ്യത്യസത സമൂഹ മാധ്യമങ്ങൾ,വിവിധ തരം ആപ്പുകൾ, ഓഡിയോ ബുക്കുകൾ, വിവിധ യൂണിവേഴ്സിറ്റി കളുടെ ഡിജിറ്റൽ ലൈബ്രറികൾ എന്നിവ പരിചയപ്പെടുത്തിയതിനോടൊപ്പം ഇവയിലേക്കെത്താനുള്ള വഴികളും , ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന രീതികളും വരെ കുട്ടികൾ പരിചയപ്പെടുത്തി. 

  ഇ -ബുക്കുകൾ വിദ്യാർത്ഥികൾക്ക് എപ്രകാരമല്ലാം ഉപയോഗപ്പെടുത്താമെന്നും സ്കൂൾ പഠനത്തിന് സഹായകമായ പോർട്ടലുകൾ ഏതെല്ലാമെന്നും വരെ സെമിനാറിൽ വിശദീകരിച്ചു. കഥകൾ വായിക്കാനിഷ്ടപ്പെടുന്ന അമ്മക്ക് പ്രതിലിപി ആപ്പ് നിർബന്ധമായും പരിചയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച മിടുക്കിയും , നടത്തിയ സെമിനാറിന്റെ സംക്ഷിപ്തം അവിടെ വെച്ച് തന്നെ എഴുതിത്തയ്യാറാക്കിയ ബാലാജിയും സെമിനാർ അക്ഷരാർത്ഥത്തിൽ പ്രയോജനകരമായി എന്നു തെളിയിച്ചു. PTA പ്രസിഡണ്ട് ജയരാജൻ സർ,ഹെഡ്മാസ്റ്റർ ജോഷി സർ, ATL ഇൻ ചാർജ് അശ്വതി ടീച്ചർ, SRG കൺവീനർ റസ്ലി ടീച്ചർ, ATL അഡ്വൈസറി ബോർഡംഗം സുകേശ് ഒ.പി എന്നിവർ ആശംസകൾ അർപ്പിച്ചു.

ആദരം - 22

 മഞ്ചേരി : മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ  2021-2022 എസ് എ സ് എൽ സി പരീക്ഷ യിൽ ചരിത്രവിജയം തീർത്ത കുട്ടികൾക്കുള്ള അനുമോദനവും ,മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അധ്യാപിക ബബിത കെ പിയ്ക്കുള്ള അഭിനന്ദനചടങ്ങും,ക്രിന്നോവറ്റർ ഫെസ്റ്റ് 2022ഒന്നാം സ്ഥാനം കിട്ടിയ അടൽ ട്വങ്ങറിങ്‌ ലാബിലെ വിദ്യാർത്ഥികളായ നവൽ കെ രാജ്, അഷിൻ ബാബു യു എന്നിവരെയും,ഗേൾസ് ഡേ സെലിബ്രേഷന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള നടത്തിയ  മഞ്ചേരി ബി ആ ർ സിയിൽ നിന്നും കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ കെ വി അനഘ, മൂന്നാം സ്ഥാനം നമിത അരവിന്ദിനെയും ആദരിച്ചു .

 മഞ്ചേരി നഗരസഭ ചെയർപേഴ്സൻ വി എം സുബൈദ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ ജയരാജൻ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ അഡ്വ. പ്രേമരാജീവ്‌,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്‌ദുൾ നാസർ ടി എം,പ്രിൻസിപ്പൽ രജനി മാത്യു, ഹെഡ്മാസ്റ്റർ ടി കെ ജോഷി,ഹെഡ്മാസ്റ്റർ ഹംസ പറേങ്ങാട്ട്,   ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. സുരേഷ്,പി ടി എ വൈസ് പ്രസിഡന്റ് ഹുസൈൻ പുല്ലഞ്ചേരി,അധ്യാപകരായ എൻ സത്യഭാമ, ജലജ പ്രസാദ് , എ.പി. ശ്രീജ.  'വി.പി. മണികണ്ഠൻ, കെ.പി റസ്ലി, എന്നിവർ സംസാരിച്ചു.   യൂനുസ് പി നന്ദിയും പറഞ്ഞു
 
നേഷണൽ ക്രിനോവേറ്റർ ഫെസ്റ്റ് - മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം

മഞ്ചേരി: ക്രിനോലാബ് ദേശീയതലത്തിൽ നടത്തിയ 'ക്രിന്നവേറ്റർ ഫെസ്റ്റ് 2022' ൽ   മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിലെ അടൽ ടിങ്കറിങ് ലാബ് അംഗങ്ങളായ നവൽ കെ.രാജ്,  യു. അഷിൻ ബാബു എന്നീ  വിദ്യാർഥികളുടെ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു.ഇലക്ട്രോണിക്സ്
ആൻ്റ് ഓർഡിനോ സർക്യൂട്ട്സ് മേഖലയിലെ  ഇവരുടെ  പ്രോജക്റ്റാണ് സമ്മാനത്തിന് അർഹമായത്.

ഈ പ്രതിഭകളെ അനുമോദിക്കാനായി മഞ്ചേരി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന  യോഗം മോഡേൺ   ഡിസ്ട്രോ പോളിസ് ലിമിറ്റഡ് എം.ഡി. യും മലപ്പുറം ചേംബർ ഓഫ് കൊമേഴ്സിൻ്റെ പ്രസിഡണ്ടുo  കാലിക്കറ്റ് ഇൻ്റനാഷണൽ എയർപോർട്ട് അഡ്വൈസറി ബോർഡ്  അംഗവുമായമായ കെ.വി. അൻവർ  ഉദ്ഘാടനം ചെയ്തു.  പ്രധാനാധ്യാപകൻ ടി.കെ. ജോഷി,  അധ്യക്ഷത വഹിച്ചു. ക്രിനോലാബിന്റെ മാനേജിംഗ് ഡയറക്ടർ  സി.ഫസലുറഹ്മാൻ ക്യാഷ് അവാർഡ് സമ്മാനിച്ചു. കെ.വി.  അൻവർ മെമൻ്റോയും സർട്ടിഫിക്കേറ്റും കൈമാറി. അപ്രിസിയേഷൻ ലെറ്റർ, സ്റ്റെം റോബോട്ടിക് ഡി.ഐ.വൈ. കിറ്റ് എന്നിവ ഹെഡ്മാസ്റ്റർ ടി.കെ. ജോഷി സമ്മാനിച്ചു. പ്രിൻസിപ്പൾൽ രജനി മാത്യു, എ.ടി.എൽ. അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ കെ. സുരേഷ്, ഒ.പി. സുകേഷ്, എ.ടി.എൽ. ഇൻചാർജ് അശ്വതി പി.പി,  സ്റ്റാഫ് സെക്രട്ടറി വി.പി. മണികണ്ഠൻ, എസ്.ആർ.ജി കൺവീനർ  കെ.പി. റസ്‌ലി, അധ്യാപകരായ  കെ.എം. അബ്ദുള്ള,  ഇല്യാസ് പെരിമ്പലം എന്നിവർ സംസാരിച്ചു.

യാത്രയയപ്പ്

(1-7-2022) മഞ്ചേരി ഗവ. ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും ഇടുക്കി പീരുമേട് ഗവ. ഹയർസെക്കന്ററി സ്കൂളിൽ പ്രധാനധ്യാപകനായി ഉദ്യോഗകയറ്റം ലഭിച്ച സുരേഷ് മാഷിനും, നമ്മുടെ സ്കൂളിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച അറബി അധ്യാപകനായ അഹമ്മദ്കുട്ടി മാഷ്, ഗണിതധ്യാപകനായ ബഷീർ മാഷ്, യൂ പി എസ് ടി യിലെ ബിന്ദു എസ് ദാമോദർ ടീച്ചർ, ജസീല ടീച്ചർ, ബീന ടീച്ചർ എന്നിവർക്ക് ഇന്ന് സ്കൂളിൽ വെച്ച് യാത്രയയപ്പ് നടത്തി.

അഹമ്മദ്‌കുട്ടി മാഷ് GHSS അരീക്കോട്, ബഷീർ മാഷ് GHSS പാണ്ടിക്കാട്, ബിന്ദു ടീച്ചർ GLPS അരുകിഴായ, ബീന ടീച്ചർ GLPS അരുകിഴായ, ജസീല ടീച്ചർ GHS പന്നിപ്പാറ,എന്നീ സ്കൂളിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ മാഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ ജോഷി മാസ്റ്റർ, എസ് ആർ ജി കൺവീനർ റസ്‌ ലി ടീച്ചർ, നാരായണൻ ഉണ്ണി മാഷ്,മുഹമ്മദ്‌ അബ്ദുള്ള മാഷ്, സുകുമാരൻ മാഷ്, ഇല്ല്യാസ് മാഷ്, ഷീബ ടീച്ചർ,എന്നിവർ സംസാരിച്ചു മനേഷ് മാഷ് നന്ദിയും പറഞ്ഞു.
ബഷീർ അനുസ്മരണം - കഥാപാത്രങ്ങളെ കാൻവാസിൽ പകർത്തി ബോയ്സ് ഹൈസ്ക്കൂൾ വിദ്യാർഥികൾ 

മഞ്ചേരി: ജൂലൈ 5 ൻ്റെ ബഷീർ അനുസ്മരണത്തോടാനുബന്ധിച്ച്‌ മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ വരയിലൂടെ കാൻവാസിൽ  പുനർനിർമിച്ചു.

 ഹെഡ്മാസ്റ്റർ ശ്രീ. ടി.കെ. ജോഷി ബഷീറിൻ്റെ കാരിക്കേച്ചർ വരച്ച്‌ ഉദ്ഘാടനം ചെയ്തു. മലയാളം ക്ലബ്ബ് കൺവീനർ സി. രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി വി.പി. മണികണ്ഠൻ, എസ്.ആർ.ജി. കൺവീനർ കെ.പി. റസ്‌ലി, മലയാളം അധ്യാപികമാരായ എ. സുജിത, പി.ജെ. നിഷ എന്നിവർ സംസാരിച്ചു.

ചലനപരിമിതിയുള്ള ഭിന്ന ശേഷികുട്ടിയ്ക്ക് GBHSS മഞ്ചേരി NCC യൂണിറ്റ് വീൽചെയർ നൽകി

GBHSS മഞ്ചേരി NCC യൂണിറ്റിന്റെ നേതൃത്വത്തിൽ ചലനപരിമിതി നേരിടുന്ന കുട്ടിയ്ക്ക് വീൽചെയർ നൽകി. കേഡറ്റുകളുടെ കൂട്ടായ്മയിൽ ആണ് വീൽചെയറിന് വേണ്ട തുക സമാഹരിച്ചത്.

 
പത്താം ക്ലാസിലെ ഫെബിൻ എന്ന വിദ്യാർത്ഥിയ്ക്കാണ് വീൽചെയർ നൽകിയത്.സ്കൂളിൽ വെച്ച് നടന്ന വിതരണചടങ്ങ് ഹെഡ്മാസ്റ്റർ ശ്രീ.ടി കെ ജോഷി നിർവഹിച്ചു.NCC ANO ശ്രീമതി.സാജിത കവണഞ്ചേരി, സ്റ്റാഫ് സെക്രട്ടറി ശ്രീ. മണികണ്ഠൻ വി.പി, സ്പെഷൽ എജ്യൂക്കേറ്റർ സതീശൻ, NCC കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.

"സാർത്ഥകാധ്യാപനം":അധ്യാപകസംഗമവും അക്കാദമിക മാസ്റ്റർപ്ലാൻ ശിൽപശാലയും
മഞ്ചേരി:ഗവ. ബോയ്സ് ഹൈസ്കൂളിനെ കൂടുതൽ മികവിലേക്ക് നയിക്കുന്നതിനായി പഠന-പഠനാനുബന്ധ കാര്യങ്ങളിൽ നടപ്പിലാക്കേണ്ട പ്രവർത്തന പദ്ധതികൾ രൂപീകരിക്കുന്നതിനായി 16/07/2022 ശനിയാഴ്ച മുഴുവൻ അധ്യാപകരുടെയും നേതൃത്വത്തിൽ 'സാർത്ഥകാധ്യാപനം' എന്ന പേരിൽ അധ്യാപകസംഗമം സ്കൂൾ ഹാളിൽ വെച്ച് നടന്നു.


സാർത്ഥകാധ്യാപനം പരിപാടിയിലെ മുഖ്യ അജണ്ടയായിരുന്ന സഹൃദസംഭാഷണം ഹയർ സെക്കന്ററി മുൻ ജോയിന്റ് ഡയറക്ടർ പട്ടാമ്പി കോളേജ് മലയാളം അധ്യാപകൻ ശ്രീ പി പി പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു.

"അധ്യാപകൻ എന്നാൽ അറിവുണ്ട് എന്നാരോപിക്കപ്പെടുന്ന ഒരാൾ അറിവില്ല എന്നാരോപിക്കപ്പെടുന്നവരിലേക്ക് പകരുന്ന കേവല വിജ്ഞാനമല്ല എന്നും, ജനാതിപത്യ സംഘാടനത്തിന്റെ നേതാവാണ് അധ്യാപകൻ എന്നും സോദാഹരണം സരസം വിശദീകരിച്ചു. ഓരോ അധ്യാപകനും ഔദ്യോഗിക പദത്തിൽ നിന്നും ജൈവികപദ ത്തിലേക്ക് മാറ്റം ചെയ്യപ്പെടേണ്ടതുണ്ട് എന്നും മറ്റെന്ത് മൂല്യത്തേക്കാളും ഉപരിയായി സ്നേഹത്തിന് കഴിയു മെന്നും പറഞ്ഞു.
പഴയ തലമുറയെ പ്പോലെയായല്ലാതെ ഒരേ സമയം രണ്ടു ലോകത്തു ജീവിക്കുന്ന പുതിയതലമുറയെ, അവരുടെ ഭാഗത്തു നിന്നു ചിന്തിച്ച് പരിഗണിച്ചു പോസിറ്റീവായി കാണേണ്ടവയെ അങ്ങനെ ഉൾക്കൊള്ളാനുമാണ് അധ്യാപകർ ശ്രമിക്കേണ്ടത്."

 പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ. കെ. ജയരാജൻ അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി വി. പി. മണികണ്ഠൻ സ്വാഗതമാശംസിച്ചു.
പ്രധാനാധ്യാപകൻ ശ്രീ. ടി കെ ജോഷി മാസ്റ്റർ ഇതുവരെ നടന്ന സ്കൂൾ പ്രവർത്തനങ്ങളുടെ റിവ്യു നടത്തി നിർദ്ദേശങ്ങൾ നൽകി. സ്കൂളിനെ ഏറ്റവും മികച്ച രീതിയിലേക്ക് ഉയർത്തുന്നതിനുവേണ്ടി നാം സ്വീകരിക്കേണ്ട ഉത്തരവാദിത്തങ്ങളെപ്പറ്റി അദ്ദേഹം ചർച്ച ചെയ്തു. തുടർന്ന് നടന്ന ശിൽപശാലയിൽ അഞ്ചു വർഷത്തെ വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള അക്കാദമിക മാസ്റ്റർ പ്ലാനും, ഓരോ കുട്ടിയേയും ലക്ഷ്യമിട്ടുകൊണ്ടുള്ള വ്യക്തിഗത മാസ്റ്റർ പ്ലാനും ഗ്രൂപ്പ്‌ തിരിഞ്ഞു അധ്യാപകർ തയ്യാറാക്കി അവതരിപ്പിച്ചു. ക്ലാസ് റൂം പ്രവർത്തനാസൂത്രണത്തിൽ വിഷയാടിസ്ഥാനത്തിൽ പഠനപ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്തു. അതിനാവശ്യമായ മൈക്രോ പ്ലാനിംഗ് തയ്യാറാക്കുകയും ചെയ്തു. അധ്യാപക ശിൽപശാലയ്ക്ക് ഷൈന ടീച്ചർ നന്ദിയും പറഞ്ഞു
ബഹിരാകാശത്തെ നെഞ്ചേറ്റി ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികൾ.

മഞ്ചേരി: ബഹിരാകാശം മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിലെ സ്പെയ്സ് ക്ലബ്ബ് അംഗങ്ങൾക്ക് ഹരമാണ്. ചാന്ദ്രദിനാഘോഷത്തിൻ്റെ തയ്യാറെടുപ്പുകൾ  ഇവർ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. പതിച്ചു നിർമ്മാണം, ചുമർ പത്രിക നിർമ്മാണം, റോക്കറ്റുകൾ, ബഹിരാകാശ വാഹനങ്ങൾ എന്നിവയുടെ മാതൃകകളുടെ നിർമ്മാണം, മൾട്ടിമീഡിയ പ്രസൻ്റേഷൻ എന്നിവയെല്ലാം തയ്യാറാക്കിയത് സ്പെയ്സ് ക്ലബ്ബ് അംഗങ്ങൾ തന്നെ. മാത്രമല്ല, സ്കൂളിലെ അറുപതോളം ഡിവിഷനുകളിൽ ചാന്ദ്രദിന ക്ലാസുകൾ നയിച്ചതും ഇവർ തന്നെ.    അമേച്വർ ആസ്ട്രോണമറും  ഇതേ വിദ്യാലയത്തിലെ അധ്യാപകനുമായ ഇല്യാസ് പെരിമ്പലത്തിൻ്റെ നേതൃത്വത്തിൽ 70 വിദ്യാർഥികളാണ് ഇതിനായി  പരിശീലനം നേടിയത്. ഇവർ അഞ്ച് പേർ വീതമുള്ള 14 ടീമുകളായി ഇന്നലെത്തന്നെ സ്കൂളിലെ വിവിധ ക്ലാസുകളിൽ മൾട്ടിമീഡിയ സംവിധാനങ്ങൾ ഉപയോഗിച്ച് ചാന്ദ്ര 'പര്യവേക്ഷണം - ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ  ക്ലാസെടുത്തു. ഒരു മണിക്കൂർ സമയം ദൈർഘമുള്ളതാണ് ഈ ക്ലാസ്. നാളെ മുതൽ ഇവർ സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നേരിട്ടും സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ ഗൂഗിൾ മീറ്റ് വഴിയും ഇതേ വിഷയത്തിൽ ക്ലാസെടുക്കും.

സ്കൂളിന് പുറത്തുള്ള ആദ്യ ക്ലാസ് ഇന്ന് മഞ്ചേരി യത്തീംഖാന ഹൈസ്കൂളിൽ വെച്ചു നടന്ന  സബ്ജില്ലാ ശാസ്ത്രരംഗം ഉദ്ഘാടന  വേദിയിൽ നടന്നു. ഇഫ്രഹുസൈൻ എം, ആവണികൃഷ്ണ എച്ച്, അമീന അമൽ പി, നിഖിത ജെ. കാരാട്ട്, തീർഥ എ.കെ. എന്നീ  വിദ്യാർഥിനികളാണ് ക്ലാസിന് നേതൃത്വം നൽകിയത്.

സ്ക്കൂളിൽ നടപ്പാക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന 'ഗഗനോത്സവ് 22' എന്ന ബൃഹത് ബഹിരാകാശ പഠനപരിപാടിയും ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന  ഒരാഴ്ച നീണ്ടു നിൽക്കുന്ന ബഹിരാകാശ പ്രദർശനവും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലെ 17 സബ് ജില്ലകളിലും വിദഗ്ധ പരിശീലനം കൊടുക്കാൻ ഈ പ്രതിഭകൾക്കാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സ്കൂളിനു വേണ്ടി, അധ്യാപകനായ യൂനുസ് പി. യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ആൻഡ്രോയിഡ് ആപ്പിൻ്റെ പ്രകാശനവും അദഹം  നിർവഹിച്ചു. പി.ടി.എ. പ്രസിഡണ്ട് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ടി.കെ. ജോഷി സ്പെയ്സ് ക്ലബ്ബിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെ  വിഷൻ അവതരിപ്പിച്ചു.

സ്പെയ്സ് ക്ലബ്ബ് അംഗങ്ങളായ ശ്രേയ ഷാജു വി.പി, ഇഫ്രഹുസൈൻ എം,  അനഘ കെ.വി, ആവണി കൃഷ്ണ എച്ച്. അനന്യ എസ് എന്നീ വിദ്യാർഥികൾ  'ചൊവ്വയെ എങ്ങനെ മനുഷ്യവാസയോഗ്യമാക്കാം' എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു.

തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന 'റോക്കറ്റ് ലോഞ്ചിംഗ് ഫെസ്റ്റ്',   സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ പ്രോജക്റ്റ്  കോഡിനേറ്റർ ടി. രത്നാകരൻ ഉദ്ഘാടനം ചെയ്തു.  അധ്യാപകനായ വി. അബ്ദുൾ നാസിറിൻ്റെ നേതൃത്വത്തിൽ വിക്ഷേപിച്ച വാട്ടർ റോക്കറ്റ്, വിനാഗിരി റോക്കറ്റ്, ത്രെഡ് റോക്കറ്റ്, അസെറ്റിലിൻ റോക്കറ്റ് തുടങ്ങിയവയുടെ  വിക്ഷേപണങ്ങൾ കുട്ടികൾക്ക് കൗതുകമായി.  ഇതോടൊപ്പം നടത്തിയ  കൗണ്ട് ഡൗൺ, കൂടി നിന്ന കുട്ടികളിൽ വലിയ ആവേശം സൃഷ്ടിച്ചു.

ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ടി. നാരായണനുണ്ണി,  ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറി പി. മനേഷ്, ജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബ് ജോയിൻ്റ്  സെക്രട്ടറി ഒ.പി. സുകേഷ്, സ്റ്റാഫ് സെക്രട്ടറി വി.പി. മണി കണ്ഠൻ, എസ്. ആർ.ജി. കൺവീനർ കെ.പി. റസ്‌ലി, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ  യൂനുസ്  പി. എന്നിവർ സംസാരിച്ചു.

. ക്ലബ്ബ് കൺവീനർ ഇല്യാസ് പെരിമ്പലം സ്വാഗതവും ജോയിൻ്റ് കൺവീനർ ഷീബ എം. നന്ദിയും പറഞ്ഞു. അധ്യാപകരായ അശ്വതി പി.പി, അഞ്ജു എസ്, അമ്മു വി. നായർ, ജംഷീന കെ, സതീശൻ പി, സജിത സി. എന്നിവർ നേതൃത്വം നൽകി.
 യുദ്ധവിരുദ്ധ സന്ദേശ റാലി 
 
ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി 10-08- 2022 ബുധനാഴ്ച  രാവിലെ 9.30ന് യുദ്ധവിരുദ്ധ സന്ദേശ റാലി നടത്തി.എല്ലാ  SPC കേഡറ്റുകളും JRC യൂണിറ്റും SS അംഗങ്ങളും റാലിയിൽ പങ്കെടുത്തു. ബഹു: എച്ച് എം ജോഷി സർ ,CPO  ശ്രീ സുലൈമാൻ ,SS അധ്യാപകൻ  ശ്രീ ഹരിപ്രസാദ് എന്നിവർ കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ,റംലത്ത് കോഴിത്തൊടിക, എൻ മഞ്ജുള, റംല കോഴിശേരി, പി കെ അജിത, സൗദത്ത് എന്നിവർ റലിക്കു നേതൃത്വം നൽകി.JRC കൗൺസിലർ ശ്രീമതി സന്ധ്യ നന്ദി പ്രകാശിപ്പിച്ചു'.
സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ മഞ്ചേരി ബോയ്സ് ഹയർസെക്കന്റി സ്കൂൾ
മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം സമൂചിതമായി സംഘടിപ്പിച്ചു. ബഹു പ്രിൻസിപ്പാൾ രജനി മാത്യു പതാക ഉയർത്തി.ഹൈ സ്കൂൾ സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ സ്വാഗതം ആശംസിച്ചു. . ബഹു. ഹെഡ്മാസ്റ്റർ ശ്രീ. ടി കെ ജോഷി.സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികളുടെ ദേശഭക്തിഗാനാലാപനം , SPC കേഡറ്റുകളുടെ ഫ്ലാഷ് മോബ് എന്നിവ പരിപാടിയ്ക്ക് മിഴിവേകി.സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടു നടത്തിയ വിവിധ പരിപാടികളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങളും. സ്വാതന്ത്ര്യദിനത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്ക് മുട്ടായി വിതരണവും നടത്തി.

ബഹു. വാർഡ് കൗൺസിലർ ശ്രീമതി അഡ്വ. പ്രേമ രാജീവ്‌,
PTA വൈസ് പ്രസിഡന്റ്‌ ഹുസൈൻ പുല്ലഞ്ചേരി, ഡെപ്യൂട്ടി HM നാരായണൻ ഉണ്ണി, സ്റ്റാഫ് ജോയിന്റ് സെക്രട്ടറി കെ എം അബ്ദുള്ള എന്നിവർ ആശംസകൾ അറിയിച്ചു.ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദി പറഞ്ഞു. ഹൈ സ്കൂൾ, ഹയർ സെക്കന്ററി ടീച്ചേഴ്‌സ്, മറ്റ് സ്റ്റാഫ് അംഗങ്ങൾ, SPC, NCC, JRC, കുട്ടികളും പങ്കെടുത്തു. 
ഗണിതശാസ്ത്ര ശിൽപശാല 
20/8/ 22 ന് ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ  ഗണിതശാസ്ത്ര ശിൽപശാല  സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് അരിക്കോട്  oriental സ്കൂളിലെ ഉബൈദ് മാസ്റ്റർ ആണ്.അബ്ദുൾനാസർ സാറിന്റെ സ്വാഗതവും HM . T k Joshy sir അധ്യക്ഷതയുംവഹിച്ചു. തുടർന്ന് ഉബൈദ് മാസ്റ്റർ  ഗണിത ശാസ്ത്രമേളയെ പറ്റിയും അതിൽ ഉൾപ്പെടുന്ന വിവിധ തരംചാർട്ടുകൾ, games പസ്സിൽസ് , models, Project എന്നിവയെ കുറിച്ച് UP high school കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു .
3 മണിക്കുറോളം നീണ്ട ക്ലാസ്സിൽ ശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും വളർച്ചയും ഈ ലോകത്തിന്റെ സാങ്കേതിക വിദ്യയിലെ വളർച്ചയുടേയും ബന്ധത്തെ പറ്റി പറഞ്ഞു.ഓരോ കുട്ടിയുടെ  ജനന മാസവും വയസ്സും കണ്ടെത്താനുള്ള കുസൃതി കണക്കോടെ ക്ലാസ് നിർത്തി. സുരേന്ദ്രൻ സാറിന്റെ ആശംസകളും ശജില ടീച്ചറുടെ നന്ദി പ്രകാശനത്തോടെ ഗണിതശാസ്ത്രശിൽപ ശാല അവസാനിച്ചു .
കൗതുകമുണർത്തുന്ന കുട്ടിക്കണ്ടുപിടുത്തങ്ങളുമായി മഞ്ചേരി ബോയ്സ് 

 

മഞ്ചേരി -ശാസ്ത്രോത്സവം 22 ന്റെ ഭാഗമായ ശാസ്ത്രമേള സെപ്റ്റംബർ 15 വ്യാഴാഴ്ച ക്ലാസ്സ് അടിസ്ഥാനത്തിൽ നടന്നു . ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവൃത്തി പരിചയ മേളഎന്നിവയിലായി രുന്നുപ്രദർശനം .ഓരോ ക്ലാസ്സിലും ശാസ്ത്ര സംബന്ധിയായ പ്രദർശനം ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിലാണ് നടത്തിയത്.. മികച്ച സ്റ്റാളിന് പ്രത്യേക സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസ്സിൽ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു.
 സ്റ്റാൾ മനോഹരമാക്കുന്നതിന് ശാസ്ത്ര സംബന്ധിയായ , ശാസ്ത്ര ബോധം വളർത്തുന്നതിനു തകുന്ന പ്രദർശന വസ്തുക്കലാണ്ഒരുക്കിയിരുന്നത്.ഉച്ചയ്ക്ക് 2 മണിയ്ക്ക് തുടങ്ങിയമേളയ്ക്കു ബഹു ഹെഡ്മാസ്റ്റർ ടി കെ  ജോഷി ഉദ്ഘാടനം നിർവഹിച്ചു.
ബോയ്സ് സ്കൂളിന്റെ സദസ്സ് രാഗതാളലയങ്ങളിൽ...
 

കലാപ്രേമികൾക്ക് പുത്തൻ അനുഭവങ്ങൾ പകർന്നു മഞ്ചേരി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കലാമേളയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. സെപ്റ്റംബർ 22,23,24തിയ്യതികളിലായി മൂന്നുദിവസങ്ങളായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.നാടക-സീരിയൽ നടനും നാടൻപാട്ടു കലാകാരനുമായ ശ്രീ സുരേഷ് തിരുവാലി ഉദ്ഘാടനം നിർവഹിച്ചു.


 

ബഹു. പ്രിൻസിപ്പൽ ശ്രീമതി രജനി മാത്യു സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ ജയരാജൻ കെ അധ്യക്ഷത വഹിച്ചു.ബഹു. ഹെഡ്മാസ്റ്റർ ശ്രീ ടി കെ ജോഷി കലോത്സവ സന്ദേശം നൽകി. ബഹു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ നാസർ, അഡ്വ. ശ്രീമതി പ്രേമ രാജീവ്, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ഹുസൈൻ പുല്ലഞ്ചേരി, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി ശ്രീ എം ഉണ്ണികൃഷ്ണൻ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ.വി പി മണികണ്ഠൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹയർ സെക്കന്ററി കലാമേള കൺവീനർ ഡോ. അബ്ദുൽ സമദ് നന്ദി പറഞ്ഞു.

സ്കൂൾ കായികമേള


മഞ്ചേരി ബോയ്സ് സ്കൂൾ കായികമേള സെപ്റ്റംബർ 29,30തിയ്യതികളിലായി രണ്ടു ദിവസങ്ങളായി നടന്നു.ഇന്റർ നാഷണൽ മാസ്റ്റേഴ്സ് അത് ലറ്റ് ശ്രീ എ ഒ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു .

 ബഹു. പ്രിൻസിപ്പൽ ശ്രീമതി രജനി മാത്യു സ്വാഗതവും, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ഹുസൈൻ പുല്ലഞ്ചേരി അധ്യക്ഷത വഹിച്ചു. ബഹു. ഹെഡ്മാസ്റ്റർ ശ്രീ ടി കെ ജോഷി കായികസന്ദേശം നൽകി. ബഹു. വാർഡ് കൗൺസിലർ അഡ്വ. പ്രേമ രാജീവ്, ഹയർ സെക്കന്റി സ്റ്റാഫ് സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ വി പി മണികണ്ഠൻ, മുഹമ്മദ്‌ അബ്ദുള്ള എന്നിവർ ആശംസകൾ അറിയിച്ചു. ഹൈ സ്കൂൾ കായിക അധ്യാപകനായ കെ പി അജയരാജ് നന്ദി പറഞ്ഞു
ലഹരി വിമുക്ത കേരളം... ലഹരി മുക്ത വിദ്യാലയം

 
GBHSS മഞ്ചേരി ലഹരി വിമുക്തക്ലബ്ബിന്റെയും സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കായിക പ്രതിഭകളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു .ഈ പരിപാടിയുടെ ഉദ്ഘാടനം ബഹു. HM ജോഷി സർ നിർവഹിച്ചു .ഇന്ന് രാവിലെ 8.30 ന് IGBT സ്റ്റാൻ്റിൽ തുടങ്ങി ടൗൺ ചുറ്റി, ഗേൾസ് സ്കൂൾ വഴി  സ്കൂളിൽ ചെന്നു അവസാനിപ്പിക്കുകയാണ് ചെയ്തത്.ബഹു. പ്രിൻസിപ്പൽ ശ്രീമതി രജനി മാത്യു സ്വാഗതവും, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ഹുസൈൻ പുല്ലഞ്ചേരി അധ്യക്ഷത വഹിച്ചു. ശ്രീമതി പ്രേമ രാജീവ്‌ ലഹരി വിരുദ്ധ സന്ദേശം നൽകി. പി ടി അധ്യാപകനായ അജയൻ സർ ആശംസകൾ അറിയിച്ചു SPC ചാർജുള്ള CPO സുലൈമാൻസർ ACPO നിഷ പി ജെ,ബബിത കെ പി,അബ്ദുൾ സലാം,ജിനേഷ്,സതീശൻ പി,ഹയർ സെക്കന്റി അധ്യാപകരായ, ഡോ. സമദ്, കൃഷ്ണരാജ് എന്നിവർ പങ്കെടുത്തു. 
ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പരിപാടി

    മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകർക്കായി ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പരിപാടിയുടെ ഏകദിന ശില്പശാല നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതുസമൂഹ ത്തിനും ലഹരി വിമുക്ത സന്ദേശം ലഭ്യമാക്കുന്നതിനുള്ള പ്രചരണപരിപാടിയുടെ ഭാഗമായിട്ടാണ് അധ്യാപകർക്കു ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
     രാവിലെ ആരംഭിച്ച പരിപാടിയിൽ ബഹു. ഹെഡ്മാസ്റ്റർ ശ്രീ ടി കെ ജോഷി സ്വാഗതം പറഞ്ഞു. ബഹു. പ്രിൻസിപ്പൽ ശ്രീമതി രജനി മാത്യു അധ്യക്ഷത വഹിച്ചു. ബി പി സി. എം പി സുധീർ ബാബു ഉദ്ഘാടനം നിർവഹിച്ചു.

ലഹരിയുമായി ബന്ധപ്പെട്ട് കേരളത്തിലെ നിലവിലെ അവസ്ഥ പിന്തുണാ സംവിധാനം മഞ്ചേരി   പോലിസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ കെ സി തസ്‌ലിം അവതരിപ്പിച്ചു.
ലഹരി വസ്തുക്കളുടെ ഉപയോഗം - നിയമ വശങ്ങൾ, സപ്പോർട്ട് സിസ്റ്റം എന്നിവ മഞ്ചേരി സബ് ഇൻസ്‌പെക്ടർ  കെ ബഷീർ അവതരിപ്പിച്ചു. ഈ പരിശീലനത്തിന് ബി ആർ സി പരിശീലകനായ സി.നിഖിൻ നേതൃത്വം നൽകി. ഹൈ സ്കൂൾ സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ നന്ദി പറഞ്ഞു .

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

 മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജെ ആർ സി, എൻ സി സി, എസ് പി സി കേഡറ്റകൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.  എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീ  സുരേഷ് ബാബു സാറിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ  അദ്ദേഹം മാനവരാശിയുടെ തന്നെ നാശത്തിന് കാരണമായേക്കാവുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയാനും അതിനെതിരെ പോരാടാനുള്ള ആവേശവും കുട്ടികളിൽ നിറച്ചു. 
ഹെഡ്മാസ്റ്റർ ശ്രീ  ടി കെ ജോഷി അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ  ഡെപ്യൂട്ടി എച്ച് എം നാരായണനുണ്ണി  അദ്ധ്യാപകരായ എസ് സുലൈമാൻ, കെ പി അജയ് രാജ്  ,പി സതീശൻ ,ജിനേഷ് ,നിഷ പി ജെ , സാജിത  എന്നിവർ സംസാരിച്ചു. ജെ ആർ സി കൗൺസിലർ സന്ധ്യ പി വിജയൻ നന്ദി പറഞ്ഞു. 
അന്താരാഷ്ട്ര വൈറ്റ് കെയ്ൻ ദിനാചരണം  
മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഇൻക്ലൂസീവ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി ജെ ആർ സി, എൻ സി സി, എസ് പി സി കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും കാഴ്ച്ച പരിമതിയുള്ളവരുടെ മൊബിലിറ്റി & ഓറിയന്റേഷനിൽ പരിശീലനവും നൽകി.കേഡറ്റുകൾക്ക് കാഴ്ച്ച പരിമിതി ഉള്ളവരെ സഹായിക്കാനും അവരെ വിവിധ മേഖലകളിൽ ഉൾപ്പെടുത്താനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനും വേണ്ടിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.ഉച്ചയ്ക്ക് 1.30 ന് ആരംഭിച്ച പരിപാടിയിൽ ഡെ.HM നാരായനുണ്ണി സ്വാഗതം പറഞ്ഞു.
 ബഹു.ഹെഡ്മാസ്റ്റർ ശ്രീ  ടി കെ ജോഷി ഉദ്ഘാടനം നിർവഹിച്ചു.കുട്ടികൾക്ക് വൈറ്റ് കെയ്ൻ ഉപയോഗിച്ച് സുഗമമായ സഞ്ചാരം സാധ്യമാക്കാം എന്നതിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായ സതീശൻ പി പരിശീലനം നൽകി.ചടങ്ങിൽ എൻ സി സി നോഡൽ ഓഫീസർ സാജിത കവണഞ്ചേരി, എസ് പി സി എ സി പി സുലൈമാൻ, ഡോ. ബബിത കെ പി എന്നിവർ പങ്കെടുത്തു. ജെ ആർ സി കൗൺസിലർ സന്ധ്യ പി വിജയൻ നന്ദി അർപ്പിച്ചു. 
ബഹിരാകാശ ക്ലാസ് നടന്നു. 
മഞ്ചേരി : ഗവ. ബോയ്സ് ഹൈസ്കൂൾ സ്പേയ്സ് ക്ലബ്ബ്, സ്പേയ്സ് 'ടെക്ക്നോളജി ആൻ്റ് ആപ്ളിക്കേഷൻ'  എന്ന വിഷയത്തിൽ  ക്ലാസ് സംഘടിപ്പിച്ചു.ഐ.എസ്.ആർ.ഒ.  സയൻ്റിസ്റ്റ് ശ്രീ. ഷഹീൻ എം.പി. ആണ് ക്ലാസ് നയിച്ചത്. ഗഗൻയാനിൽ മനുഷ്യനെ ബഹിരാകാശത്തയക്കുന്നതിന് മുന്നോടിയായി  ബഹിരാകാശത്തയക്കുന്ന  'വ്യോമമിത്ര' എന്ന റോബോട്ടിൻ്റെ ഡെവലപ്പ്മെൻ്റ് ടീമിലെ അംഗമാണ്  ഷഹീൻ സാർ.ചടങ്ങിൽ  സ്കൂളിലും മറ്റു വിദ്യാലയങ്ങളിലും ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് 'ചാന്ദ്രപര്യവേക്ഷണം - ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ ക്ലാസെടുത്ത 75  സ്പെയ്സ് ക്ലബ്ബ് അംഗങ്ങൾക്കും ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുമുള്ളമെമൻ്റോകൾ അദ്ദേഹം സമ്മാനിച്ചു.ഹെഡ്മാസ്റ്റർ ടി.കെ. ജോഷി, സയൻസ് ക്ലബ്ബ് സംസ്ഥാന സെക്രട്ടറി പി. മനേഷ്, സ്പെയ്സ് ക്ലബ്ബ് കൺവീനർ ഇല്യാസ് പെരിമ്പലം, ജോയിൻ്റ് കൺവീനർ ഷീബ എം എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ അഞ്ജു എസ്, ജംഷീന കെ. സതീശൻ പി. എന്നിവർ നേതൃത്വം നൽകി. 
ഇംഗ്ലീഷ് ഫിയസ്റ്റ 
മഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 'English Fiesta'എന്നപേരിൽ യുപി ഹൈസ്കൂൾ സംയുക്തമായി ഒരു ഫെസ്റ്റ്  സംഘടിപ്പിച്ചു.പൂർണമായും കുട്ടികളുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് സ്റ്റുഡന്റ് കൺവീനർ  ഒമ്പത് എം ലെ ആര്യനന്ദ അധ്യക്ഷത വഹിച്ചു. നൗറിൻ 8 എം സ്വാഗതം ആശംസിച്ചു.NCC കേഡറ്റും, TSC ബ്രോൺസ് മെഡൽ ജേതാവുമായ  9കെ യിലെ അഭിരാം സരോജ് ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ കെ ജയരാജൻ, ബഹു.ഹെഡ്മാസ്റ്റർ ടി കെ ജോഷി എന്നിവർ ആശംസകൾ അറിയിച്ചു . പേടി കൂടാതെ   ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രചോദനം  ഹെഡ്മാസ്റ്റർ കുട്ടികൾക്ക് നൽകി. ഇംഗ്ലീഷ് ക്ലബ് അംഗങ്ങളായ ശിവനന്ദ അനന്യ എന്നിവർ കൂടി ആശംസകൾ പറഞ്ഞു ഉദ്ഘാടന ചടങ്ങിൽ ഇംഗ്ലീഷ് BEd വിദ്യാർത്ഥികൾ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിനായി ഒരു നോട്ടീസ് ബോർഡ് സമ്മാനിച്ചു.. 8 എം.ലെ അബിൻരാജ്  നന്ദി പറഞ്ഞു. തുടർന്ന് ലോകഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പാർഥിവ്  എൻ കൃഷ്ണ നടത്തിയ ഒരു പ്രഭാഷണത്തിലൂടെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. ഇഷ്ൽ ഫാത്തിമ, കീർത്തന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഇംഗ്ലീഷ് ആൽബം സോങ്, സ്പീച്ച്,റെസിറ്റേഷൻ, കോറിയോഗ്രാഫി, ഡാൻസ്  തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു പത്തിലെയും 9ലെയും കുട്ടികളുടെ ഫ്ലാഷ് മോബോടെ രാവിലത്തെ പരിപാടികൾ അവസാനിച്ചു.ഉച്ചയ്ക്ക് ശേഷം 'Matilda 'എന്ന സിനിമ പ്രദർശനത്തോടെ English Fiesta അവസാനിച്ചു. 
2022-23അധ്യായനവർഷത്തെ കായിക റിപ്പോർട്ട്    
മഞ്ചേരി ബോയ്സ്ൻ്റെ ചരിത്രം തിരിഞ്ഞു നോക്കിയാൽ തന്നെ വളരെ മികച്ച കായിക പാരമ്പര്യം ഉള്ള സ്കൂൾ ആണ് നമ്മുടേത്..          കോവിഡിൻ്റെ പശ്ചാതലത്തിൽ കായിക മത്സരത്തിൻ്റെ അഭാവം നമുക്കും നമ്മുടെ കുട്ടികളെയും പ്രതികൂലമായി തന്നെ ആണ് ബാധിച്ചത്. എന്നിരുന്നാലും 2022-23 അധ്യായന വർഷം ഒട്ടനവധി കായിക മത്സരങ്ങളിൽ പങ്കെടുക്കാനും ഉയർച്ച നേടാനും സാധിച്ചു.                                                  15/06/2022 വെള്ളിയാഴ്ച്ച തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന സംസ്ഥാന ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ല പ്രതിനിധീകരിച്ച് നമ്മുടെ സ്കൂളിലെ 9 K യിലെ വിദ്യാർത്ഥി ദേവനന്ദ  മത്സരിച്ചു .   17/062022 ഞയറാഴ്ച്ച നടന്ന ജില്ല മലപ്പുറം ജില്ലാ പെൻകാക്ക് സിലാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.7 F ക്ലാസ്സിൽ പഠിക്കുന്ന സോന മറിയ ജോർജ് ആണ് ഒന്നാം സ്ഥാനം നേടിയത്.                                         '18/06/2022യൂത്ത് ,ജുനിയർ  ,ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് നടന്നു .അതിൽ യൂത്ത് ആൺ വിഭാഗത്തിൽ ചാമ്പ്യൻമരായി . ജിഷ്ണു വി എം , നിഖിൽ പി , അമൽ രാജ് എൻ , അഭിഷേക് പി, ഹരിശങ്കർ കെ പി, അഭിനവ് പി, വിഷ്ണു ദേവ് എ, അഭിനന്ദ് , ഹരിശങ്കർ എൻ,അമൽജിത്ത് ആദി ദേവ്, ഷെബിൻ ഷ എന്നിവരടങ്ങുന്ന ടീം ആണ് വിജയികളായത്.    അതെ പോലെ നടന്ന ജില്ല യൂത്ത് പെൺകുട്ടികളുടെ മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നമ്മുടെ കുട്ടികൾക്ക് തന്നെ ആയിരുന്നു (SPA) . ശ്രീനേഹ, അശ്വതി , ദേവനന്ദ, ശിവസ്തുതി , അനുഷ , കല്യാണി എന്നിവരടങ്ങുന്ന ടീം ആണ് ഒന്നാം സ്ഥാനം കൈവരിച്ചത്.  മൻസിയ, വർഷ , നയന, അനുശ്രീ അടങ്ങുന്ന ടീം രണ്ടാം സ്ഥാനവും കൈവരിച്ചു.                                   
24/06/2022 ഞായറാഴ്ച്ച നടന്ന ജൂനിയർ പെൺ വിഭാഗത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടി. ശ്രീനേഹ , അനഘ , അശ്വതി, ശിവസ്തുതി , അനുശ്രീ , അനുഷ , അഥിതി എന്നിവരടങ്ങുന്ന ടീം ആണ് ഒന്നാം സ്ഥാനം കൈവരിച്ചത്. മൻസിയ , ദേവനന്ദ , അദീന, കല്യാണി, തന്മയ എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനം നേടി. ജൂനിയർ ബാസ്ക്കറ്റ്ബോൾ ആൺ കുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ജിഷ്ണു , ഹരിശങ്കർ , അമൽരാജ്, നിഖിൽ, അഭിഷേക് , അഭിനവ് , ബവിത്ത് , ഹരിശങ്കർ കെ പി എന്നിവരാണ് രണ്ടാം സ്ഥാനം നേടിയത്.                               31/06/2022 ഞാറാഴ്ച്ച  ജില്ല TUG OF WAR  മത്സരം നടന്നു. അതിൽ U 19 പെൺ വിഭാഗം നമ്മുടെ സ്കൂൾ ചാമ്പ്യൻമാ രായി. ശിവനന്ദ ക ആർ, നഥ റോഷ്ന, നജ ഫാത്തിമ, ഹനിത , റീജ ഫാത്തിമ, മേഘ, ഭദ്ര പ്രിയ , അസിഫ , സാന്ദ്ര എസ് രാജേഷ്, ഹാനിയ എന്നിവരാണ് ടീം അംഗങ്ങൾ.                                                                   10/08/2022  ബുധനാഴ്ച്ച നടന്ന ഹൈസ്കൂൾ വിഭാഗംTUG OF WAR മത്സരത്തിൽ U15 ആൺ കുട്ടികളുടെ  വിഭാഗത്തിൽ  മൂന്നാം സ്ഥാനവും ,  പെൺ കുട്ടികളുടെ U15 വിഭാഗത്തിൽ മൂന്നാം സ്ഥാനവും , മിക്സഡ് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി. അമൽ ഷെബിൻ ഷജാസ് , മുഹമ്മദ് മിദ്ലാജ്, റസൽ മഹമൂദ് , ഹാനി ബക്കർ , ഷാദിൽ , ഷമ്മാസ് , മുഹമ്മദ് ഷാൻ , മുഹമ്മദ് ഹഷിൽ , മുഹമ്മദ് ഹസീം എന്നിവരാണ്  ആൺ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയത്.  വർഷ കെ മണികണഠൻ ,അഭിയ മരിയ , അലിഷ വിൽസൺ , അനശ്വര , നിബ , ശ്രീനന്ദ , ഹസ്ന , അക്ഷയ , പവിത്ര , അയന , എന്നിവർ ആണ് പെൺ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് .                                       റിഹാൻ , റിഥാൻ , അഷ്ലഹ് , ശ്രീരാഗ്, ഹാഷിർ , നിഥ,  .ശിവധ , അവന്തിക, അലീന, അതിദ്രി എന്നിവരാണ് ഒന്നാം സ്ഥാനം നേടിയവർ .                                                                       കോട്ടയത്ത് വെച്ച് നടന്ന യൂത്ത് സംസ്ഥാന ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് നമ്മുടെ സ്ക്കൂളിലെ കുട്ടികൾ മത്സരിച്ചു. 14/08/2022  മലപ്പുറത്ത് വെച്ച് നടന്ന ജില്ല യോഗാസന ചാമ്പ്യൻഷിപ്പിൽ  സബ് ജൂനിയർ കാറ്റഗറിയിൽ ഗോൾഡ് മെഡൽ ദേവനന്ദ ( 9 K  ) നേടി .                                                 20/09/2022  ചൊവ്വാഴ്ച്ച നടന്നസംസ്ഥാന  ആൺ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ചാമ്പ്യൻമരായി . മലപ്പുറം ടീം നെ പ്രതിനിധികരിച്ചു 8 L ക്ലാസിൽ പഠിക്കുന്ന അതുൽ എ നായർ മത്സരിച്ചു .  അന്നേ ദിവസം  തന്നെ ആന്ധ്രയിൽ വെച്ച് നടക്കുന്ന സംസ്ഥാന പെൺ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് 8 B ക്ലാസിലെ അവന്തിക കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു.  ആന്ധ്രയിൽ വെച്ച് നടന്ന ഓൾ ഇന്ത്യ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ  പെൺ വിഭാഗത്തിൽ കേരള ടീമിൽ കളിച്ച് വെള്ളി മെഡലും നേടി .                                                    നാഷണൽ യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് ജിഷ്ണു വി.എം  (10 A ) കേരള ടീമിലേക്ക്  തെരഞ്ഞെട്ടുക്കപ്പെട്ടു.25/09/2022 ഞയറാഴ്ച്ച നടന്ന ജില്ല മിനി ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺ പെൺ വിഭാഗത്തിൽ നമ്മൾ ചാമ്പ്യൻമാരായി. ധീരജ് , അൻഷിഫ് ,ഷിഹാൻ , അഭിനന്ദ്, പ്രശീലൻ , രോഹിത്ത് , നബീൽ അലി, അഭിനവ് എന്നിവർ ആണ് ആൺ വിഭാഗത്തിലും         തേജ്യോസി ആദ്വിക , വൈഗ , ഗൗരി വന്ദന, ഷഹാന, ഗോപിക, ദീപാഷ ബി അന്ന , ജാനവി, ഐന , ആകർഷക എന്നിവർ പെൺ വിഭാഗത്തിലും വിജയിച്ചു                                                               3/10/2022 ശനിയാഴ്ച്ച നടന്ന സബിജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിൾ രണ്ടാം സ്ഥാനം നേടി. മുഹമ്മദ് മെഹ്സിൻ, ഹിഷാം വി.പി, മുഹമ്മദ് ഷഹദ്, മുഹമ്മദ് ഷിയാസ് സി, ശിവദ ജയൻ എന്നിവർക്ക്  സ്വർണ്ണവും. നദ റോഷ്ന അമ്‌ന യാസിർ ,ജിഷാന എന്നിവർക്ക് വെള്ളിയും , ഷഹാന വെങ്കലവും കരസ്ഥമാക്കി.  06/10/2022 വ്യാഴായ്ച്ച  നടന്ന ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജില്ല ടീമിലേക്ക് ശിവദ ജയൻ തെരഞ്ഞെടുത്തു.                                       10/10/2022  ഫെൻസിംഗ്  ജില്ല സ്കൂൾ ചാമ്പ്യൻഷിപ്പിൽ  9 K യിൽ പഠിക്കുന്ന പാർത്ഥിവ് സ്വർണ്ണം നേടി. 
ഒരു പുതിയ കായിക ചരിത്രം കുറിച്ചു ജി ബി എച്ച് എസ് എസ് മഞ്ചേരി 
മഞ്ചേരി സബ് ജില്ലാ ഫുട്ബോൾ U14 ചാമ്പ്യൻഷിപ്പിൽ വിജയികളായി നമ്മുടെ ജി ബി എച്ച് എസ് എസ് മഞ്ചേരി. കരു ത്തരായ IOHSS എടവണ്ണയെ തോൽപ്പിച്ചു ഫൈനലിൽ എത്തുകയും, തുടർന്ന് ഫൈനലിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് GUPS പുല്ലൂർ നെ തോൽപ്പിച്ചാണ് GBHSS മഞ്ചേരി ചാമ്പ്യൻമാർ ആയത്.
ക്രിനോവേറ്റർ ഫെസ്റ്റ്- മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് ദേശീയ തലത്തിൽ അംഗീകാരം 

 
മഞ്ചേരി: ദേശീയതലത്തിൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൻറ് അഭിമാനം ഉയർത്തിയ നവൽ. കെ.രാജിനും  യു.അഷിൻ ബാബുവിനും അഭിനന്ദന പ്രവാഹം.  ക്രിനോലാബ് അഖിലേന്ത്യാതലത്തിൽ നടത്തിയ ക്രിന്നവേറ്റർ ഫെസ്റ്റ് 2022 ലാണ് ഈ കുട്ടികൾ ഒന്നാംസ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കിയത്. മഞ്ചേരി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ ജോഷി.ടി.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം;  മോഡേൺ   ഡിസ്ട്രോ പോളിസ് ലിമിറ്റഡ് എം.ഡിയും മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് ൻറെ പ്രസിഡണ്ടുo  കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് അഡ്വൈസറി ബോർഡ്  മെമ്പറുമായമായ ശ്രീ അൻവർ കെ.വി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ക്രിനോലാബിൻറെ മാനേജിംഗ് ഡയറക്ടർ  ശ്രീ ഫസലുറഹ്മാൻ .സി ക്യാഷ് അവാർഡ് സമ്മാനിച്ചു.ശ്രീ അൻവർ കെ.വി  മോമെൻഡോ യും സർട്ടിഫിക്കേറ്റും കൈമാറി.അപ്പ്രീസിയേഷൻ ലെറ്ററും സ്റ്റം റോബോട്ടിക് ഡി.ഐ.വൈ കിറ്റും ഹെഡ്മാസ്റ്റർ ജോഷി സാർ സമ്മാനിച്ചു. ഡെപ്യൂട്ടി എച്ച് എമ്മും ATL അഡ്വൈസറി കമ്മിറ്റി മെമ്പറുമായ ശ്രീ .സുരേഷ് .കെ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രിൻസിപ്പൽ  ശ്രീമതി.രജനി മാത്യു, ATL ഇൻചാർജ് അശ്വതി പി.പി,  എസ് ആർ ജി കൺവീനർ  റസ്‌ലി കെ.പി ,  ക്രിനോ ലാബ് മാനേജിംഗ് ഡയറക്ടർ ശ്രീ ഫസലുറഹ്മാൻ, എടിഎൽ അഡ്വൈസറി ബോർഡ് അംഗം സുകേശ്.ഒ.പി അധ്യാപകരായ  കെ.എം.അബ്ദുള്ള,  ഇല്യാസ് പെരിമ്പലം എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മണികണ്ഠൻ.വി.പി നന്ദി പറഞ്ഞു. 
 GBHSS മഞ്ചേരി അടൽ ടിങ്കറിങ് ലാബിന് (ATL) ദേശീയ തലത്തിൽ അംഗീകാരം"

 
"ATL SCHOOL OF THE  MONTH" MAY-2022 ആയി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തു.

ഈ പ്രാവശ്യം ഈ അംഗീകാരം നേടിയ കേരളത്തിലെ ഏക സർക്കാർ വിദ്യാലയമാണ് മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി  സ്കൂൾ.

  മെയ് മാസത്തിലെ ATL ന്റെ  പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്  ദേശീയതലത്തിൽ ഇങ്ങനെയൊരു അംഗീകാരം ലഭിച്ചത്.കേരളസർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്  തിരൂരിൽ വച്ച് നടന്ന"എന്റെ കേരളം മെഗാ എക്സിബിഷൻ-പ്രദർശന വിപണന കാർഷിക ഭക്ഷ്യ മേള" യിൽ മഞ്ചേരിയിലെ അടൽ ടിങ്കറിങ് ലാബിലെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ സ്റ്റാളിൽ പ്രദർശനം നടത്താൻ അവസരം ലഭിച്ചിരുന്നു.3D പ്രിന്റിങ് , സൗണ്ട് മോണിറ്ററിങ് സിസ്റ്റം ഇൻ ടൂറിസ്റ്റ് ബസ്സ് , ഓട്ടോമാറ്റിക് ലൈഫ് സേവർ, അൾട്രാസോണിക് മൂവിങ് റോബോട്ട് എന്നീ പ്രൊജക്റ്റുകൾ ATL ടീമംഗങ്ങൾ വളരെ ഭംഗിയായി  അവതരിപ്പിച്ചിരുന്നു.

ഈ പുരസ്കാരം നേടുന്നതിന് പരിശ്രമിച്ച ATL incharge അശ്വതി ടീച്ചർക്കും  അഡ്വൈസറി ബോർഡ് അംഗങ്ങൾക്കും മെൻറർ മാർക്കും വിവിധ പ്രവർത്തനങ്ങളിൽ ഉജ്ജ്വല പങ്കാളിത്തം കാഴ്ചവച്ച ATL  അംഗങ്ങൾക്കും,  അഭിനന്ദനങ്ങൾ..
.

 

മഞ്ചേരി സബ്ജില്ലാ ഉർദു ടാലന്റ് മീറ്റിൽ ബോയിസിന് മികച്ച വിജയം


മഞ്ചേരി സബ്ജില്ലാ അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റിൽ മഞ്ചേരി ബോയ്സ് തിളക്കമാർന്ന വിജയം നേടി .ഉർദു ക്വിസ് മത്സരത്തിൽ 9I ക്ലാസ്സിലെ ഷിംന ഷെറിൻ ഒന്നാം സ്ഥാനം നേടി .ടാലന്റ് മത്സരത്തിൽ 6,7,8,9 ക്ലാസ്സുകളിൽ നിന്നും അഞ്ചുപേർ ഒന്നാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി .

ജില്ലാ ടാലന്റ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ പ്രതിഭകൾ

ഷിംന ഷെറിൻ 9I

ഷഹാന ഷെറിൻ 8I

ഇഷ നൗറീൻ പി 7

ഫാത്തിമ ഷാഹിന പി പി 6

ഫാത്തിമ റുഷ്‌ദ കെ 6

മാഗസിൻ നിർമാണ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ ബോയ്സിന്റെ ചുണകുട്ടികളുടെ പ്രകടനം സ്കൂളിന്റെ വിജയത്തിന്റെ മാറ്റു കൂട്ടി .