SSLC RESULT 2023 - നൂറുമേനി വിജയവുമായി ബോയ്സ്

NCC

 


ഒത്തൊരുമയും അച്ചടക്കവും (एकता और अनुशासन) എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. രാജ്യത്ത് എൻ.സി.സി. 1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. എൻ.സി.സി. ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമായി പരിഗണിക്കാം. നവംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിനമായി ആചരിക്കുന്നത്. യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നദ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും ഉള്ള ഒരു ശ്രമമായിരുന്നു NCC. 


 

സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും ഇതു കൊണ്ട് സാധിക്കുമെന്ന വിശ്വാസത്തിൽ ഉടലെടുത്ത NCC ലക്ഷ്യം നേടുക തന്നെ ചെയ്തു.ഇന്ന്‌ നമ്മുടെ അനേകം വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സേവനം അനുഷ്ഠിക്കുന്നു.