SSLC RESULT 2023 - നൂറുമേനി വിജയവുമായി ബോയ്സ്

ഭിന്നശേഷി സൗഹൃദ വിദ്യാലയം

ഭിന്നശേഷി സൗഹൃദ വിദ്യാലയം
 എല്ലാ വിഭാഗം കുട്ടികളെയും ഉൾപ്പെടുത്തിയുള്ള ഇൻക്ലൂസീവ് എജ്യൂക്കേഷൻ എന്ന വിദ്യാഭ്യാസ പദ്ധതി വളരെ മികച്ച രീതിയിൽ നടപ്പിലാക്കുന്ന വിദ്യാലയമാണ് നമ്മുടേത്. ഇത്തരം കുട്ടികൾക്ക് വേണ്ട മാനസിക ശാരീരിക പിന്തുണ പൂർണ്ണമായും ഉറപ്പു വരുത്തുന്നു.

 
 
 ഭിന്നശേഷി വിഭാഗത്തിലുള്ള 50ൽ അധികം കുട്ടികൾ ഓരോ വർഷവും ഇവിടെ പഠിക്കുന്നു. ഇത്തരം കുട്ടികൾക്ക് വേണ്ട പാഠ്യ-പാഠ്യതര പ്രവർത്തനങ്ങൾ അധ്യാപകർ നൽകുന്നു. കൂടാതെ മെഡിക്കൽ ക്യാമ്പ്, ഉപകരണ വിതരണം, സാമ്പത്തിക-ചികിൽസ സഹായങ്ങൾ എന്നിവ സ്കൂൾ-വിവിധ ഏജൻസികൾ വഴി നടപ്പിലാക്കുന്നു. കിടപ്പിലായ കുട്ടികൾക്ക് വീൽചെയർ, എയർബെഡ്, പഠനോപകരണങ്ങൾ എന്നിവ നൽകിയിട്ടുണ്ട്. സഹപാഠികൾ,പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി കിടപ്പിലായവരുടെ ഗൃഹസന്ദർശനം ഓരോ വർഷവും നടത്തി വരുന്നു. 

 
സ്കൂളിൽ സ്ഥിരമായി വരാൻ കഴിയാത്ത കുട്ടികളെ രക്ഷിതാക്കളുടെ പിന്തുണയോടെ ക്ലാസിലിരുത്തുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ കലാ-കായിക മൽസരങ്ങളിലും, ദിനാചരണങ്ങളിലും ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.ദേശീയ കലാ ഉൽസവ് 2017ൽ സംഗീത വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ ഗോകുൽരാജ് വിപി പങ്കെടുത്ത് സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചത് വലിയ നേട്ടമാണ്..'ഭിന്നശേഷിയുള്ളവർക്ക് പരിശീലനം നൽകി അവരെ സമൂഹത്തിന്റെ ഭാഗമാക്കുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം'.