SSLC RESULT 2023 - നൂറുമേനി വിജയവുമായി ബോയ്സ്

വിജയഭേരി

 

 

ജില്ലയുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് 2001-02 അധ്യയന വർഷത്തിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതിയാണ് "വിജയഭേരി". എസ്.എസ്.എൽ.സി ഫലം വർധിപ്പിക്കുക എന്നതായിരുന്നു പഠനത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.

 മഞ്ചേരി ബോയ്സിൽ വി‍ജയഭേരി പ്രവവർത്തനങ്ങൾ മികവുറ്റ രീതിയിയിൽ നടന്നു വരുന്നത്കൊണ്ട് തന്നെ ജില്ലയിലെ മികച്ച വിജയം ബോയ്സിനെ തേടി എത്തുന്നു.കഴിഞ്ഞ രണ്ട് വ‍ർഷങ്ങളിലായി നൂറ് ശതമാനം വിജയം നേടാൻ സാധിച്ചു.ക്ലാസ്സ് തല പരീക്ഷകൾ,ഗൃഹസന്ദ‍ർശനങ്ങൾ,സീരിസ് ടെസ്റ്റുകൾ,മോട്ടിവേഷൻ ക്ലാസ്സുകൾ,പഠനക്യാംപുകൾ തുടങ്ങിയ ചിട്ടയായ പ്രവ‍ർത്തനങ്ങളിലൂടെ വിജയഭേരി വിജയഗാഥ തീർത്തുകൊണ്ടിരിക്കുന്നു.


                                          ആദരം 

2021-22 വർഷത്തിൽ നൂറു ശതമാനം വിജയം നേടിയ നമ്മുടെ സ്കൂളിനുള്ള മൊമെൻ്റെ പെരിന്തൽമണ്ണ MLA നജീബ് കാന്തപുരത്തിൻ്റെ കൈയ്യിൽ നിന്ന് ഏറ്റ് വാങ്ങുന്നു. ജില്ലാ പഞ്ചായത്തിൻ്റെ ആദരം